ബാഴ്സലോണ ആ പഴയ ബാഴ്സലോണയായി മാറിയിരിക്കുകയാണ്.

എതിരാളികൾക്ക് പിടിച്ചാൽ കിട്ടാത്തത്ര പവർഫുൾ ആയ ബാഴ്സലോണയെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ അത് ഫുട്ബോൾ ലോകം ഒന്നാകെ കാണുകയും ചെയ്തു.

എതിരാളികൾക്ക് പന്ത് കൊടുക്കാതെ വളരെയധിക സമയം പന്ത് കൈവശം വെച്ചുള്ള കളി രീതിയാണ് ഇപ്പോൾ ബാഴ്സലോണ ചെയ്തുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞദിവസം നടന്ന റയൽ മാഡ്രിഡിനെതിരായ സൗഹൃദം മത്സരത്തിൽ ബാഴ്സലോണ 40 പാസ്സുകൾ തുടരെത്തുടരെ ചെയ്തുകൊണ്ട് പന്ത് ലക്ഷ്യത്തിലെത്തിച്ചു.

ടിക്കി ടാക്ക ശൈലിയിൽ ബാഴ്സലോണ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഈയൊരു വീഡിയോ നിങ്ങൾക്ക് മനസ്സുനിറച്ചു തന്നെ കാണാൻ കഴിയും.

റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണയുടെ ആ മാന്ത്രിക നീക്കം ഇതാ:
Previous Post Next Post