ലോക ഫുട്ബോൾ പ്രേമികൾ ഒന്നാകെ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ് ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് പോരാട്ടം കാണാൻ വേണ്ടി.

ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരത്തിൽ ബാഴ്സലോണ തോൽക്കുകയും, ഡൈനാമോ കീവും ബെൻഫിക്കയും തമ്മിലുള്ള മത്സരത്തിൽ ബെൻഫിക്ക ജയിക്കുകയും ചെയ്താൽ, ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാതെ പുറത്താകും.

അങ്ങനെ സംഭവിക്കുകയാണെങ്കിൽ ചരിത്ര തിരുത്തപ്പെടും, നാണക്കേടിന്റെ വലിയ റെക്കോർഡും അവർ സ്വന്തമാക്കും. അത് മാത്രമല്ല, ബാഴ്സലോണ യൂറോപ്പ ലീഗിൽ കളിക്കേണ്ട ഗതിയും വരും.

അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരം ബാഴ്സലോണക്ക് ജീവന്മരണപ്പോരാട്ടമാണ്. ഇന്ന് ഞങ്ങൾക്ക് ഫൈനലാണ് എന്ന് ബാഴ്സലോണ പരിശീലകനായ സാവിയും ബാഴ്സലോണ താരങ്ങളും പറയുകയുണ്ടായി.

ബയേൺ : ബാഴ്സ മത്സരം ലൈവായി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post