ബാഴ്സലോണയുടെ ഹൃദയം തളച്ച് ബയേൺ താരം സാനെ.

ബാഴ്സലോണയ്ക്ക് വിജയം അനിവാര്യമായ മത്സരത്തിൽ ബയേൺ മ്യൂണിക് ഒരർത്ഥത്തിലും വിട്ടു നൽകാതെയുള്ള പോരാട്ടമാണ് ഇപ്പോൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ നാല്പത്തി മൂന്നാം മിനിറ്റിൽ ബാഴ്സലോണക്കെതിരെ മികച്ച ഒരു ലോങ്ങ് റേഞ്ച് ഗോളിലൂടെ സാനെ ബയേൺ മ്യൂണികിനെ മുന്നിലെത്തിച്ചു.

അത്ഭുതകരമായ ഒരു പവർഫുൾ ഷോട്ടിലൂടെയാണ് ഈ ജർമൻ താരം പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ ടെർസ്റ്റെഗനെ കാഴ്ചക്കാരനാക്കി കൊണ്ട് പന്ത് ഗോൾ വലയത്തിലേക്ക് തുളച്ചുകയറി.

സാനെ ഗോൾ വീഡിയോ:
Previous Post Next Post