ഫുട്ബോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ച വാർത്തയാണ് ബുധനാഴ്ച പുറത്തുവന്നത്.
അർജന്റീനയുടെ ലെജൻഡ് താരമായ സെർജിയോ അഗ്വേറോ ഫുട്ബോളിൽ നിന്നും വിരമിച്ചു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിലേക്ക് തുളച്ചു കയറിയത്. ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു താരത്തിന്റെ കരിയർ അവതാളത്തിലാകാൻ കാരണമായത്.
ഇതോടെ, കൂടുതൽ പരിശോധന നടത്തിയതോടെ താരത്തിന്റെ ആരോഗ്യസ്ഥിതി അത്ര പന്തികേട് അല്ലെന്ന് തെളിഞ്ഞു. ഇതോടെയാണ് താരം വിരമിക്കലിനെ കുറിച്ച് ആലോചിച്ചതും, ഔദ്യോഗികമായി പ്രഖ്യാപിച്ചതും.
സൂപ്പർതാരമായ സെർജിയോ അഗ്വേറോ ബാഴ്സലോണയ്ക്ക് വേണ്ടിയും തന്റെ കരിയറിലെ അവസാന ഗോളും നേടിയത് റയൽ മാഡ്രിഡിനെതിരെ എൽക്ലാസിക്കോ മത്സരത്തിലാണ്.
എൽ ക്ലാസിക്കോയിലാണ് സെർജിയോ അഗ്യൂറോയുടെ അവസാന കരിയർ ഗോൾ പിറന്നത്; ആ ഗോളിന്റെ വീഡിയോ
Fitting that Sergio Aguero's final career goal came in El Clasico 🙌⚽️ pic.twitter.com/j1iRsQ8BHT
— ESPN FC (@ESPNFC) December 15, 2021