അസാധ്യമായ അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നും മുൻപിലാണ്.

കഴിഞ്ഞ ദിവസം സീരി എയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ എസി മിലാനെ ഉദിനെസ്‌ സമനിലയിൽ തളച്ചു എങ്കിലും, എസി മിലാനെ തോൽവിയിൽ നിന്നും രക്ഷപ്പെടുത്തിയത് ഇബ്രാഹിമോവിച്ച് ആയിരുന്നു.

മത്സരത്തിന്റെ 90 മിനിട്ടുകൾ കഴിഞ്ഞുള്ള ഇൻജുറി ടൈമിൽ ഇല്ലായിരുന്നു സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നിർണായകമായ ഗോൾ നേടിയത്. താരത്തിന്റെ ബൈസിക്കിൾ ഗോൾ എസി മിലാന് പുതുജീവനാണ് നൽകിയത്.

സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ബൈസിക്കിൾ ഗോൾ വീഡിയോ:
Previous Post Next Post