കേരള വനിതാ ലീഗിൽ അതിഗംഭീരമായ ഗോൾ നേടി ഡോൺ ബോസ്കോ താരം.

കേരള വുമൺസ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമിയുടെ താരം ട്രാവൻകൂർ റോയൽസ് എഫ്സിക്കെതിരെ അതിഗംഭീരമായ ലോങ് റേഞ്ച് ഗോൾ നേടി. മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇരുപത്തിമൂന്നാം മിനിറ്റിലായിരുന്നു ഈ ഗോൾ പിറന്നത്.

ഗോൾകീപ്പർ മുന്നോട്ടുവന്നത് ശ്രദ്ധിച്ച താരം പെട്ടെന്ന് തന്നെ ഒരു നെടുനീളൻ ലോങ്ങ് ഷോട്ട് ഉതിർക്കുകയും ഒരു വണ്ടർ ഗോൾ നേടുകയും ചെയ്തു. മധ്യനിരയുടെ കുറച്ചു മുന്നിൽ നിന്നും തൊടുത്ത വലംകാൽ ഷോട്ട് അനായാസം ഗോൾ വലയിലേക്ക് എത്തുകയായിരുന്നു.

ഡോൺബോസ്കോ വനിതാ താരത്തിന്റെ ഗോൾ:
Previous Post Next Post