ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിന് എന്തോ ഒരു പ്രത്യേകത ഉണ്ട്. അത് പറയാനുള്ള കാരണം നിരവധി മികച്ച ഗോളുകളാണ് ഈ സീസൺ പാതി പിന്നിടുമ്പോഴേക്കും ഫുട്ബോൾ പ്രേമികൾക്ക് വേണ്ടി താരങ്ങൾ സമ്മാനിച്ചത്.

വെള്ളിയാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരെ നോർത്ത് ഈസ് യുണൈറ്റഡ് ക്യാപ്റ്റനായ ഹെർണൻ സന്റാന നേടിയ ഒരു മനോഹര ഫ്രീകിക്ക് ഗോൾ ഫുട്ബോൾ പ്രേമികളെ വീണ്ടും ആവേശഭരിതരാക്കി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെയായിരുന്നു ആ ഗോൾ പിറന്നത്. ഗോൾകീപ്പർക്ക് ഒരു അവസരം പോലും നൽകാതെ പോസ്റ്റിന്റെ ഒരു മൂലയിൽ ആയിരുന്നു അദ്ദേഹം പന്തിനെ തൊടുത്തത്. സുന്ദരമായ ഗോൾ കൺനിറയെ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ..

സന്റാന ഫ്രീകിക്ക് ഗോൾ:
Previous Post Next Post