കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് സൂപ്പർ കപ്പിൽ കരുത്തൻമാരായ അത്‌ലറ്റികോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് അത്‌ലറ്റിക് ക്ലബ്ബ് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.

ആ മത്സരത്തിൽ നിർണായക ഗോൾ നേടിയ നിക്കോ വില്യംസ് മത്സരശേഷം തന്റെ ടീമിലുള്ള ജേഷ്ഠനായ ഇനാക്കി വില്യംസിനോടൊപ്പം ഗാലറിയിൽ കളി കാണാൻ വന്ന അമ്മയുടെ അടുത്ത് പോയി കുശലാന്വേഷണങ്ങൾ പറഞ്ഞു.

പൊട്ടിക്കരഞ്ഞു കൊണ്ട് ആ അമ്മ തന്റെ രണ്ട് മക്കളെയും വാരിപ്പുണർന്നു കൊണ്ട് തന്റെ സന്തോഷം കണ്ണീരായി പെയ്തിറങ്ങി. അക്ഷരാർത്ഥത്തിൽ ഓരോ ഫുട്ബോൾ പ്രേമികളുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച മുഹൂർത്തമായിരുന്നു അത്.

ഒരു മത്സരത്തിൽ ജേഷ്ഠനും അനിയനും ഒരുമിച്ച് കളിക്കുക,.. ആ മത്സരത്തിൽ ആ സഹോദരങ്ങളിൽ ഒരാൾ ഗോൾ നേടിയപ്പോൾ അത് നേരിട്ട് കാണാൻ ഒരു അമ്മയ്ക്ക് ഭാഗ്യം ലഭിക്കുക.. മത്സരശേഷം, ഗാലറിയിൽ ഉള്ള അമ്മയെ തിരഞ്ഞുപിടിച്ച് സന്തോഷ വാക്കുകൾ പറയുക.. ഇതെല്ലാം ഒരു സ്വപ്ന യാഥാർഥ്യം പോലെ കാണാൻമാത്രമേ ആരോ ഫുട്ബോൾ പ്രേമികൾക്കും കഴിയുകയുള്ളൂ..
എന്നാൽ അങ്ങനെയൊരു സംഭവം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് വില്യംസ് സഹോദരങ്ങൾ.

നിക്കോ വില്യംസ് നേടിയ ഗോൾ:

മത്സര ശേഷം തങ്ങളുടെ അമ്മയെ ഗാലറിയിൽ പോയി കണ്ടപ്പോൾ സംഭവിച്ചത്:
Previous Post Next Post