കളിയുടെ അന്ത്യ നിമിഷത്തിൽ പകരക്കാരനായി വന്ന് പകരം വീട്ടി ഹസാർഡ്.
കോപ്പ ഡെൽ റേ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോൾ, റയൽ മാഡ്രിഡ് ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു കാണും.. കാരണം ഇനിയെങ്ങാനും പെനാൽറ്റി ഷൂട്ടൗട്ട് വന്ന് ടീം തോൽക്കുമോ എന്നുള്ള ഭയമാണ്.
ആ സമയത്ത്, 10 പേരായി ചുരുങ്ങിയ റയൽമാഡ്രിഡ് ഒരു ഗോൾ വഴങ്ങിയപ്പോൾ ആ ഭയം ഇരട്ടിയായി. എന്നാൽ നിമിഷനേരം കൊണ്ട് തന്നെ ഇസ്കോ ഗോൾ മടക്കി സമനില പാലിച്ചു.
പിന്നീട് സൂപ്പർ സബ്ബായി വന്ന ഹസാർഡ് 115ആം മിനിറ്റിൽ ഗോൾകീപ്പറെയും പ്രതിരോധ താരങ്ങളെയും തന്റെ വേഗത കൊണ്ട് കീറിമുറിച്ച് ഹസാർഡ് പൊന്നുംവിലയുള്ള ഗോൾ നേടി.
രോമാഞ്ചം കൊള്ളിക്കുന്ന ആ നിമിഷം ഇതാ:
HAZARD OFF THE BENCH TO TAKE THE LEAD FOR MADRID 🤯 pic.twitter.com/glS5WlPnjI
— ESPN FC (@ESPNFC) January 20, 2022