റഫറിയുടെ കണ്ണിനു തിമിരം ബാധിച്ചോ എന്നുവരെ തോന്നിപ്പോയി ഈ ഒരു വീഡിയോ കണ്ടപ്പോൾ...
കളവ് പറയുകയല്ല,..ശരിക്കും..
കോപ്പ ഡെൽ റേ മത്സരത്തിൽ റയൽ മാഡ്രിഡ് എൽച്ചെയെ നേരുമ്പോളാണ് നാടകീയമായ സംഭവം അരങ്ങേറിയത്.
മത്സരത്തിന്റെ 77 ആം മിനിട്ടിൽ റയൽ മാഡ്രിഡ് താരം ടോണി ക്രൂസ് എതിർ താരത്തെ ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ അദ്ദേഹം അഭിനയിച്ചുകൊണ്ട് നിലത്തുവീണു. എന്നാൽ റഫറി ഉടൻ തന്നെ ക്രൂസിന് യെല്ലോ കാർഡ് നൽകുകയും ചെയ്തു.
ഞാനൊന്നും ചെയ്തിട്ടില്ല എന്ന് ക്രൂസ് ആണയിട്ടു പറഞ്ഞിട്ടും റഫറി അത് കൂട്ടാക്കിയില്ല. ശരിക്കും ഒരു വല്ലാത്ത അഭിനയമായിരുന്നു എൽച്ചെ താരത്തിൽ നിന്നും ഉണ്ടായത്.
ഞെട്ടിക്കുന്ന വീഡിയോ ഇതാണ്:
Yellow card for Kroos 😬 pic.twitter.com/0ppdWQCOXK
— ESPN FC (@ESPNFC) January 20, 2022