പിറന്നാൾ ദിനം റൊണാൾഡോ തന്റെ അമ്മയുടെ ചിത്രവുമായി സോഷ്യൽ മീഡിയയിൽ ഒരു സന്ദേശം ഇട്ടിരുന്നു. വളരെ വൈറലായ ഒരു സന്ദേശം ആയിരുന്നു അത്.
ആ ഒരു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മദിന സന്ദേശം അമ്മയെ കണ്ണീരിലാഴ്ത്തി. റൊണാൾഡോയുടെ അമ്മ അത് വായിച്ചു കൊണ്ടിരിക്കുമ്പോൾ പൊട്ടി കരയുന്നത് റൊണാൾഡോയെ ഇഷ്ടപ്പെടുന്ന ആരാധക ഹൃദയത്തെ സ്നേഹംകൊണ്ട് വരിഞ്ഞുമുറുക്കി.
കഴിഞ്ഞ ദിവസമായിരുന്നു ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായത്. "ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് ജന്മദിനാശംസകൾ, തളരരുതെന്ന് എന്നെ പഠിപ്പിച്ച ഒരു പോരാളി, എന്റെ മക്കൾക്ക് സ്വപ്നം കാണാൻ കഴിയുന്ന ഏറ്റവും മികച്ച മുത്തശ്ശി... ഞാൻ അമ്മയെ വളരെയധികം സ്നേഹിക്കുന്നു,"- ഇതായിരുന്നു റൊണാൾഡോ തന്റെ അമ്മയെ കുറിച്ച് പറഞ്ഞത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മദിന സന്ദേശം കണ്ട് അമ്മ ആനന്ദ കണ്ണീർ പൊഴിക്കുന്ന വീഡിയോ:
Cristiano Ronaldo's birthday message to his mother brought her to tears 🥺 pic.twitter.com/d3nwp5ziba
— ESPN FC (@ESPNFC) January 1, 2022