കേരള ബ്ലാസ്റ്റേഴ്സ് 10 പേരായി ചുരുങ്ങിയപ്പോൾ ആരാധകർ ഒന്ന് വിറച്ചുപോയി...

എന്നാൽ ആ വിറയൽ 10 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ.. അൽഭുതകരമായ ഗോളിലൂടെ അൽവാരോ വാസ്കസ് കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. അതും സൂപ്പർ ഡ്യൂപ്പർ ഗോളിലൂടെ..

മത്സരത്തിന്റെ 82 ആം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോൾകീപ്പർ ആയ subhasish roy chowdhury മുന്നിൽ നിൽക്കുന്നു എന്ന് മുൻകൂട്ടി കണ്ടതിനുശേഷം ഒരു അത്ഭുതകരമായ ലോങ് റേഞ്ച് ഷോട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ താരം തൊടുത്തു.

ഗോൾകീപ്പർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഈ അവസരത്തിൽ ഇങ്ങനെയൊരു ഷോട്ട് വരുമെന്ന്.. എന്നാൽ വന്നു; കേരള ആരാധകർക്ക് കിടിലൻ ഗോളും അൽവാരോ വാസ്കസ് സമ്മാനിച്ചു.

അൽവാരോ വാസ്കസ് നേടിയ മാന്ത്രിക ഗോൾ: 
Previous Post Next Post