കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തോൽവിയിലും കൈയ്യടി നേടി മലയാളി താരമായ മുഹമ്മദ് ഇർഷാദ്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു മികച്ച ഗോൾ ആണ് താരം നേടിയത്. 90+6 ആം മിനിറ്റിൽ ഒരു മികച്ച പാസിൽ നിന്നും ഫസ്റ്റ് ടച്ച് ഗോളിലൂടെ മുഹമ്മദ് ഇർഷാദ് തന്റെ കഴിവ് കാണിച്ചുകൊടുത്തു, അതും കേരള ബ്ലാസ്റ്റേഴ്സിനെതിരെ...
ബോക്സിന് പുറത്തു നിന്നുമായിരുന്നു മുഹമ്മദ് ഇർഷാദ് ഈ സീസണിൽ ഏറ്റവും മികച്ച ഗോൾകീപ്പർ എന്നു മുദ്രകുത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ചെറുപ്പക്കാരനായ ഗില്ലിനെ മറികടന്നുകൊണ്ട് നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ നേടിയത്.
മലയാളി താരമായ മുഹമ്മദ് ഇർഷാദ് നേടിയ ഗോൾ:
A brilliant finish from Mohamed Irshad but it was too little, too late for @NEUtdFC! 😬#KBFCNEU #HeroISL #LetsFootball pic.twitter.com/Xr8Nn4QF1f
— Indian Super League (@IndSuperLeague) February 4, 2022