ആഫ്രിക്കൻ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ മുഹമ്മദ് സല സുവർണാവസരം പാഴാക്കി.

ആതിഥേയരായ കാമറൂണിനെതിരെ നടന്ന മത്സരത്തിന്റെ 55 ആം മിനിറ്റിൽ ലഭിച്ച സുവർണാവസരമാണ് മുഹമ്മദ് സലാ പാഴാക്കിക്കളഞ്ഞത്. മികച്ച ഒരു ത്രൂബോൾ ലഭിക്കുകയും മുഹമ്മദ് സല അതിൽ ഓടി അടുക്കുകയും ചെയ്തപ്പോൾ ഗോൾകീപ്പർ മുമ്പിലേക്ക് പെട്ടെന്നുതന്നെ പ്രത്യക്ഷപ്പെട്ടു.

എന്നാൽ താരത്തിന്റെ പന്തിൽ മേലുള്ള ടച്ച് വളരെ മോശമായിപ്പോയി എന്ന് തന്നെ പറയേണ്ടി വരും. അത് ഗോൾകീപ്പർക്ക് ക്ലിയർ ചെയ്യേണ്ട വിധത്തിലായിരുന്നു അദ്ദേഹം തട്ടി മുന്നോട്ട് പോവാൻ ശ്രമിച്ചത്.

മുഹമ്മദ് സലാക്ക് ലഭിച്ച ആ സുവർണാവസരം ഇതാ..
Previous Post Next Post