സൂപ്പർതാരം ലയണൽ മെസ്സിയുടെയും കിലിയൻ എംബാപ്പെയുടെയും കീഴിൽ പിഎസ്ജി ഇന്ന് ലീഗ് വണ്ണിൽ പന്തുതട്ടുന്നു.
കരുത്തന്മാരായ പിഎസ്ജിക്ക് ഇന്ന് സ്ട്രാസ്ബർഗ്ഗാണ് എതിരാളി. ലീഗ് കിരീടം ഇന്നത്തെ മത്സരത്തോടുകൂടി പിഎസ്ജി ഉറപ്പിക്കും. ഇന്നത്തെ മത്സരത്തിൽ സമനില മതി പിഎസ്ജിക്ക് ലീഗ് കിരീടം ഉറപ്പിക്കാൻ. എംബാപ്പയും ലയണൽ മെസ്സിയും ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്.
മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ലൈവായി കാണാം. മത്സരം ഇന്ത്യൻ സമയം രാത്രി 12:30ന് ആരംഭിക്കും.

