എംബാപ്പയുടെ അസിസ്റ്റിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ സുന്ദരമായ ഗോൾ.

ലീഗ് വണ്ണിലെ മത്സരത്തിൽ ആയിരുന്നു സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി ഗോൾ വല ചലിപ്പിച്ചത്. ഇതോടെ ടോപ് ഫൈവ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ലയണൽ മെസ്സി മാറി. 496 ഗോളുകളാണ് ലയണൽ മെസ്സി നേടിയത്.

ഈ വിജയത്തോടെ പിഎസ്ജി ലീഗ് വൺ കിരീടം ഉറപ്പിക്കുകയും ചെയ്തു. ഈ സീസണിൽ മെസ്സിയും എംബാപ്പെയും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. വരും സീസണിൽ ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് ചേക്കേറിയേക്കും എന്ന സൂചനയും ഉണ്ട്.

എംബാപ്പെയുടെ അസിസ്റ്റിൽ ലയണൽ മെസ്സി നേടിയ ഗോൾ ഇതാ:
Previous Post Next Post