അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ അൽ നാസറിനു വേണ്ടി മിന്നുന്ന ഹെഡർ ഗോൾ നേടി.

മത്സരത്തിന്റെ 74 ആം മിനിട്ടിലായിരുന്നു അൽ നാസറിനു വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ പിറന്നത്. മോനാസ്റ്റിറിനെതിരെ ആയിരുന്നു റൊണാൾഡോ വിജയഗോൾ നേടിയത്.

ഓരോ ഗോൾ വീതം നേടി സമനിലയിൽ നിൽക്കുമ്പോൾ ആയിരുന്നു റൊണാൾഡോ ടീമിന് ജീവൻ നൽകിയ ഗോൾ നേടിയത്. പിന്നീട് തിരുതുരാ ഗോളുകൾ വീഴുകയും, മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് അൽ നാസർ വിജയിക്കുകയും ചെയ്തു.

ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോൾ ഇതാ:
Previous Post Next Post