ലിവർപൂളും ലെസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളുകൾക്ക് ലിവർപൂൾ തോൽവി ഏറ്റു വാങ്ങിയിരുന്നു.
ആ മത്സരത്തിൽ മുഹമ്മദ് സലാ കളി തുടങ്ങി 15 മിനിട്ടുകൾ പിന്നിടുമ്പോഴേക്കും ലഭിച്ച പെനാൽറ്റി കിക്ക് മിസ്സ് ചെയ്തു, ആ പെനാൽറ്റി രക്ഷപ്പെടുത്തിയ ലെസ്റ്റർ ഗോൾകീപ്പർ തടുത്തിട്ട പന്ത് മുഹമ്മദ് സലായുടെ തലയിലേക്ക് തന്നെ വന്നു. ഗോൾകീപ്പർ മൈതാനത്ത് കിടക്കുന്നു, താരങ്ങളെല്ലാം പിറകിൽ നിന്ന് ഓടി വരികയും ചെയ്യുന്നു.
എന്നാൽ, അത്ഭുതമെന്ന് പറയട്ടെ മുഹമ്മദ് സലാ ഓപ്പൺ പോസ്റ്റിൽ കുത്തിയ ഹെഡ് പോസ്റ്റ് ബാറിൽ തട്ടി തെറിക്കുന്നു. 100% ഗോൾ ആകാനുള്ള സുവർണാവസരമാണ് മുഹമ്മദ് സല നഷ്ടപ്പെടുത്തി കളഞ്ഞത്. ലീഡ് നേടാൻ ഉള്ള സുവർണ്ണ അവസരം നഷ്ടപ്പെടുത്തിയതോടെ ലിവർപൂൾ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.
മുഹമ്മദ് സലാ നഷ്ടപ്പെടുത്തിയ അവസരം:
Salah misses penalty as Leicester stun Liverpool 🤯👇
— Sky Sports Premier League (@SkySportsPL) December 28, 2021