എടികെ മോഹൻ ബഗാന്റെ ഇന്ത്യൻ താരമായ ലിസ്റ്റൺ തൊടുത്ത ഗോൾ, ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു എന്ന് നിസ്സംശയം പറയാം.

181 കിലോ മീറ്റർ വേഗതയിൽ ഒരു പന്തിനെ തൊടുത്തു വിടുക എന്നത് അതും ഒരു ഇന്ത്യൻ താരം, അത്ഭുതമെന്ന് അല്ലാതെ മറ്റെന്തു പറയാൻ. മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിറ്റിൽ എഫ് സി ഗോവക്കെതിരെ ബോക്സിന് പുറത്തുനിന്നും ലിസ്റ്റൺ നേടിയ വെടിയുണ്ട കണക്കെയുള്ള ഗോൾ കണ്ട് അമ്പരന്നിരിക്കുകയാണ് ഫുട്ബോൾ ലോകം ഒന്നാകെ.

ഇന്ത്യൻ ഫുട്ബോളിന്റെ പുത്തൻ താരോദയമായ ലിസ്റ്റൺ എ ടി കെ മോഹൻ ബഗാന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്.

181 കിലോമീറ്റർ വേഗതയിൽ ഗോൾകീപ്പറെ കീഴ്പ്പെടുത്തി കൊണ്ട് നേടിയ ഗോൾ വീഡിയോ:
Previous Post Next Post