കഴിഞ്ഞദിവസം ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രകടനം വളരെ മോശമായിരുന്നു എന്ന് പറയുന്നവർ ഈയൊരു വീഡിയോ തീർച്ചയായും കാണണം.
ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പന്ത് തന്നിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിന്റെ ഈ വീഡിയോ ശരിക്കും നിരാശപ്പെടുത്തുന്നതാണ്. റൊണാൾഡോ നിരവധി തവണയാണ് സ്വന്തം താരങ്ങൾക്ക് പൊസിഷൻ ഏർപ്പാടാക്കി കൊടുക്കുന്നതായി കാണുന്നത്. എന്നാൽ ആരും തന്നെ റൊണാൾഡോയ്ക്ക് കൃത്യമായി പന്ത് കൊടുക്കുന്നതായി ഈ വീഡിയോ കാണാൻ കഴിയുന്നില്ല.
അതിൽ താരം വളരെയധികം നിരാശനാണ് എന്നും കാണാം. ഈയൊരു രണ്ട് മിനിറ്റ് ഉള്ള വീഡിയോയിൽ റൊണാൾഡോ എത്രമാത്രം ആത്മാർഥതയോടെയാണ് പന്തിനു വേണ്ടി ചോദിക്കുന്നത് എന്നും കളിക്കാൻ ശ്രമിക്കുന്നത് എന്നും കാണാൻ കഴിയും.
ആ ഒരു വീഡിയോ ഇതാ:
Get the ball to Ronaldo challenge
— LEGASUS (@LegasusCR7) December 28, 2021
Difficulty: impossiblepic.twitter.com/phlDpB70kq