ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ വലിയ നാണക്കേടിൽ ആയിരുന്നു ബാഴ്സലോണ.

നിരവധി പേരാണ് ബാഴ്സലോണയെ വിമർശിച്ചുകൊണ്ട് ഈ കഴിഞ്ഞ ദിവസങ്ങളിലായി രംഗത്ത് വന്നിട്ടുണ്ടായിരുന്നത്. ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ കഴിയാതെ ബാഴ്സലോണ വളരെയധികം നിരാശപ്പെടുത്തിക്കൊണ്ട് പുറത്തായത് ഫുട്ബോൾ പ്രേമികളെ ഒന്നാകെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇപ്പോൾ പുറത്തേക്കുവരുന്ന വാർത്ത അനുസരിച്ച് ബാഴ്സലോണയിൽ കളിച്ചുകൊണ്ടിരിക്കുന്ന മൂന്ന് പ്രധാന താരങ്ങളെ ജനുവരി ട്രാൻസ്ഫറിൽ വിൽക്കാൻ ഒരുങ്ങുകയാണ് ക്ലബ്‌.

ചുരുക്കി പറയുകയാണെങ്കിൽ സാവിയുടെ കീഴിൽ അവർക്ക് വ്യക്തമായ റോൾ ഇനി ഉണ്ടാകില്ല എന്ന് തന്നെ പറയേണ്ടി വരും.

സ്‌പാനിഷ് പത്രപ്രവർത്തകൻ ജെറാർഡ് റൊമേറോ അവകാശപ്പെടുന്നത് സാവിക്ക് തന്റെ ടീമിനോട് ക്ഷമ നഷ്ടപ്പെട്ടുവെന്നും ഡി ജോങ്, ടെർ സ്റ്റെഗൻ, ഡെസ്‌റ്റ് എന്നിവരെ വിൽക്കാൻ ഇപ്പോൾ തയ്യാറാണെന്നുമാണ്.
എന്നാൽ സാവി ഡിജോങ്ങിനെ വിൽക്കാനുള്ള സാധ്യത വളരെ കുറവാണ്, ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ഡിജോങ്ങിനെ വിൽക്കുന്നത് ബാഴ്സലോണയ്ക്ക് കൂടുതൽ വലിയ ആഘാതം ഉണ്ടാക്കുമെന്നത് ഉറപ്പാണ്.

17 വർഷത്തിനിടെ ഇതാദ്യമായാണ് കറ്റാലൻ വമ്പന്മാർ നോക്കൗട്ട് ഘട്ടത്തിൽ കടക്കാതെ പുറത്താവുന്നത്. അതുകൊണ്ടുതന്നെ ടീമിൽ വലിയ ഒരു വിപ്ലവം സൃഷ്ടിക്കാനാണ് സാവി ഇപ്പോൾ ഒരുങ്ങുന്നത്.
Previous Post Next Post