ഈ സീസണിൽ ബാഴ്സലോണയുടെ പുരുഷ ടീം വളരെ പതുങ്ങിപ്പതുങ്ങി ആണ് മുന്നോട്ട് പോകുന്നത് എങ്കിൽ  ബാഴ്സലോണയുടെ വനിതാ ടീം മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ഈ സീസണിൽ 20 മത്സരങ്ങളിൽ നിന്നായി 103 ഗോളുകളാണ് ബാഴ്സലോണ വനിതാ ടീം അടിച്ചു കൂട്ടിയിട്ടുള്ളത് എന്നത് വളരെയധികം അത്ഭുതം തോന്നിക്കുന്ന ഒന്നാണ്. ലീഗിൽ 14 മത്സരങ്ങളിൽ നിന്ന് 14 വിജയം നേടിയ ബാഴ്സ വനിതാ ടീം ഗംഭീര പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന വുമൺസ് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് ബാഴ്സലോണ വിജയിച്ചപ്പോൾ ആ മത്സരത്തിൽ അവസാന ഗോൾ നേടിയ മാർട്ടൻസ് ഫുട്ബോൾ പ്രേമികളുടെ ഒട്ടാകെ പ്രശംസ പിടിച്ചു പറ്റി. മധ്യനിരയിൽ നിന്നും പന്തുമായി കുതിച്ച താരം മികച്ച ഒരു ലോങ്ങ് റേഞ്ചിലൂടെ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.

മാർട്ടൻസ് നേടിയ റോക്കറ്റ് ഗോൾ:
Previous Post Next Post