ഇന്ന് ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയതിൽ ഏറ്റവും മികച്ച ഗോൾ എഡ്രിയാൻ ലൂണയുടെതാണ് എന്ന് നിസ്സംശയം പറയാം.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അവസാന ഗോൾ നേടിയ എഡ്രിയാൻ ലൂണ തന്നെയായിരുന്നു മത്സരത്തിലെ ഹീറോ. താരം നേടിയ അവസാന ഗോൾ അതിമനോഹരമായിരുന്നു.
പന്തുമായി ഒറ്റക്ക് കുതിച്ചെത്തിയ താരം മറ്റൊരു ബ്ലാസ്റ്റേഴ്സ് താരത്തിന് പന്ത് നൽകുകയും ആ പന്ത് സ്വീകരിക്കുകയും പിന്നീട് ബോക്സിന് പുറത്തു നിന്ന് തന്നെ വൺ ടച്ച് ഷോട്ടിലൂടെ പന്ത് ഗോൾ വലയിലേക്ക് എത്തിക്കുകയും ചെയ്തു.
അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയ ഗോൾ:
Adrian Luna amazing goal 💯😱 pic.twitter.com/w3VBCl6TX8
— FOOTBALL LOKAM (@footballlokam__) December 22, 2021
Adrian Luna with a scintillating finish to wrap-up the game for @KeralaBlasters! 🔥🎯#CFCKBFC #HeroISL #LetsFootball https://t.co/ia0panRGMh pic.twitter.com/nmHzppIwkR
— Indian Super League (@IndSuperLeague) December 22, 2021