പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെ ലിവർപൂളിന്റെ പ്രതിരോധ താരം റോബർട്ട്സണ് ചുവപ്പുകാർഡ് ലഭിച്ചിരുന്നു. ആദ്യം യെല്ലോ കാർഡ് നൽകുകയും പിന്നീട് അത് വാറിലൂടെ റെഡ് കാർഡ് ആയി മാറുകയായിരുന്നു ചെയ്തത്.

എന്നാൽ ആ മത്സരത്തിൽ ഹാരി കെയിൻ ആദ്യപകുതിയുടെ 19 ആം മിനിറ്റിൽ റോബർട്ട്സണെ വളരെ മാരകമായ രീതിയിൽ ഫൗൾ ചെയ്യുന്ന കാഴ്ച നാം എല്ലാവരും കണ്ടതാണ്. എന്നാൽ ഈയൊരു ഗുരുതരമായ ടാക്കിൾ നടത്തിയ ഹാരി കെയ്നിന് റഫറി ഒരു കാർഡ് പോലും നൽകിയില്ല. അത് മാത്രമല്ല, റഫറി അത് ശ്രദ്ധിച്ചിട്ട് പോലുമില്ല.

ഇത് റെഡ് കാർഡ് ചലഞ്ചാണ്. അത് പകൽ പോലെ വ്യക്തമാണ്. റോബർട്ട്‌സൺ ചാടിയില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് സങ്കൽപ്പിക്കുക. ഇതൊരു ലെഗ് ബ്രേക്കറാണ്, ഹാരി കെയ്നിനെ തീർച്ചയായും പുറത്താക്കേണ്ടതായിരുന്നു.

ഹാരി കെയ്ൻ മാരകമായ രീതിയിൽ ടാക്കിൾ ചെയ്യുന്ന കാഴ്ച:
Previous Post Next Post