കഴിഞ്ഞദിവസം സ്പാനിഷ് ലാലിഗയിൽ അസാധ്യമായ ഗോൾ നേടിക്കൊണ്ട് ഫുട്ബോൾ പ്രേമികളുടെ ഒന്നാകെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് ഇനാകി വില്യംസ്.

ഒരിക്കലും ഗോൾ ആകാൻ സാധ്യതയില്ലാത്ത ഒരു ആംഗിളിൽ നിന്നും ഇനാകി വില്യംസ് എങ്ങനെയാണ് സ്കോർ ചെയ്തത് എന്നാണ് ഓരോ ഫുട്ബോൾ പ്രേമികളും ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. മൈതാനത്തിന്റെ ഇടതു ഭാഗത്തു നിന്നും ഇടതു കാൽ കൊണ്ട് അദ്ദേഹം ഫസ്റ്റ് പോസ്റ്റിൽ തന്നെ പന്ത് ഉതിർക്കുകയും അത് ഗോൾ ആയി മാറുകയും ചെയ്തു.

ഒരുപക്ഷേ വലത് കാൽ കൊണ്ട് സെക്കൻഡ് പോസ്റ്റിലേക്ക് കറക്കി ഇട്ടാൽ അത് അനായാസ ഗോൾ ആകുമായിരുന്നു. എന്നാൽ നേരെ വിപരീതമായി ചെയ്തപ്പോൾ ഫുട്ബോൾ പ്രേമികൾ ഒന്നാകെ ഞെട്ടിപ്പോയി. 

മത്സരത്തിൽ റയൽ ബെറ്റിസിനെ അത്‌ലറ്റിക് ബിൽബാവോ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കുകയും ചെയ്തു. ഇനാകി വില്യംസ് തന്നെ ഇരട്ട ഗോൾ നേടുകയും ചെയ്തു.

ഇനാകി വില്യംസ് നേടിയ അത്ഭുത ഗോൾ:
Previous Post Next Post