ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ തെറി വിളി കേൾക്കുന്നത് ഒരു ഗോൾ കീപ്പർ ആയിരിക്കും.
അത് എതിർ ടീമിന്റെ മൈതാനത്താണ് കളി എങ്കിൽ പറയേണ്ടതില്ലല്ലോ, കഴിഞ്ഞദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെതിരെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആഴ്സണൽ വിജയിച്ചപ്പോൾ ആ മത്സരത്തിൽ ആഴ്സണൽ ഗോൾകീപ്പറായ റാംസ്ടലെയ്ക്ക് തെറിവിളി കേൾക്കേണ്ടി വന്നു.
എന്നാൽ താരം അത് ചിരിച്ചുകൊണ്ട് നേരിടുകയും, ഇതൊക്കെ എന്ത് എന്ന മട്ടിൽ തെറി വിളിച്ച ലീഡ്സ് യുണൈറ്റഡ് ആരാധകരെ നോക്കി ചിരിക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യം:
I love Ramsdale 😭😭😭😭 pic.twitter.com/trqF0ElhyI
— Joe (@JoeAfc1) December 19, 2021