സെവിയ്യൻ താരം റാക്കിടിച്ചിന്റെ റോക്കറ്റ് ഗോൾ.!!

മുൻ ബാഴ്സലോണ താരവും നിലവിൽ സെവിയ്യയ്ക്കും വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഇവാൻ റാക്കിടിച്ച് അത്‌ലറ്റികോ മാഡ്രിഡിനെതിരെ മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ബോക്സിന്റെ ഏറെ പിറകിൽ നിന്നും അതിഗംഭീരമായ ലോങ് റേഞ്ച് ഗോൾ നേടി.

ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നത് പോലെ തോന്നിപ്പോയി ഒരു നിമിഷം. അത്രയ്ക്കും മനോഹരവും ഗംഭീരവുമായായിരുന്നു ഇവാൻ റാക്കിടിച്ച് പന്ത് ഗോൾ വലയിലേക്ക് അടിച്ചു കയറ്റിയത്. താരത്തിന്റെ ഗോൾ ബലത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെതിരെ സെവിയ്യ വിജയം കാണുകയും ചെയ്തു.

ഇവാൻ റാക്കിടിച്ചിന്റെ റോക്കറ്റ് ഗോൾ കണ്ടോ:
Previous Post Next Post