തോൽവിയിലും വിജയിച്ച് ജാവോ ഫെലിക്സിന്റെ സോളോ ഗോൾ.

സ്പാനിഷ് ലാ ലിഗയിൽ കഴിഞ്ഞ ദിവസം ഗ്രനഡയ്ക്കെതിരെ അത്ലറ്റികോ മാഡ്രിഡ്  തോറ്റു എങ്കിലും ആ മത്സരത്തിൽ പോർച്ചുഗലിന്റെ യുവതാരമായ ജാവോ ഫെലിക്സ് മികച്ച ഒരു ഗോൾ നേടിക്കൊണ്ട് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണ്.

നീണ്ട ഫോം ഇല്ലാതെ വിഷമിച്ച താരം ഇപ്പോൾ പഴയ ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ വലിയ ആത്മവിശ്വാസത്തിലാണ്. മത്സരത്തിന്റെ രണ്ടാം മിനിറ്റിലായിരുന്നു അഞ്ച് പ്രതിരോധ താരങ്ങളെ നിഷ്പ്രഭരാക്കി കൊണ്ട് ഗോൾ നേടിയത്.

ജാവോ ഫെലിക്സിന്റെ ഗോൾ വീഡിയോ:
Previous Post Next Post