ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന 5 കളിക്കാരും അവരുടെ ശമ്പളവും (ഇന്ത്യൻ രൂപയിൽ) ഒന്ന് പരിശോധിച്ചു നോക്കാം.

ലോകത്തിലെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കായിക ഇനങ്ങളിൽ ഏറ്റവും മുന്നിലാണ് ഫുട്ബോൾ. അതുപോലെതന്നെ ഫുട്ബോൾ താരങ്ങൾക്ക് നൽകുന്ന ശമ്പളവും അത്രമേൽ വലുതാണ്.

ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ള മൂന്നു താരങ്ങളും പിഎസ്ജിയുടേതാണ് എന്നത് ശരിക്കും ക്ലബ്ബിന്റെ സാമ്പത്തിക വർദ്ധനവ് എടുത്തുകാണിക്കുന്നു.

നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന 5 താരങ്ങളും അവരുടെ തുകയും നമുക്കൊന്ന് പരിശോധിച്ചുനോക്കാം:

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 5 കളിക്കാർ:
5. മുഹമ്മദ് സലാഹ്
4. കിലിയൻ എംബാപ്പെ 
3. നെയ്മർ ജൂനിയർ
2. ലയണൽ മെസ്സി
1. ക്രിസ്ത്യാനോ റൊണാൾഡോ

5. മുഹമ്മദ്‌ സലാഹ്
നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മുഹമ്മദ് സലാഹ്. ലിവർപൂൾ ക്ലബിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് അദ്ദേഹം.

306 കോടി ഇന്ത്യൻ രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. മുഹമ്മദ് സലാം പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.

4. കിലിയൻ എംബാപ്പെ
നെയ്മറും കൈലിയൻ എംബാപ്പെയുടെ ശമ്പളവും തമ്മിലുള്ള വ്യത്യാസം അതിശയിപ്പിക്കുന്നതാണ്, പക്ഷേ ഫ്രഞ്ചുകാരന് 23 വയസ്സ് മാത്രമേയുള്ളൂ, സമീപഭാവിയിൽ പട്ടികയിൽ മുന്നേറുമെന്നതിൽ സംശയമില്ല.

ഭാവിയിലെ ബാലൺ ഡി ഓർ പുരസ്കാര ജേതാവായി കണക്കാക്കപ്പെടുന്ന അദ്ദേഹത്തിന്റെ ഭാവി ഇപ്പോൾ സുരക്ഷിതമാണ്.

അടുത്ത സീസണിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ നിൽക്കുന്ന കിലിയൻ എംബാപ്പെയുടെ ശമ്പളം ഇനിയും കൂടാനുള്ള സാധ്യതയുണ്ട്.

323 കോടി ഇന്ത്യൻ രൂപയാണ് എംബാപ്പയുടെ ശമ്പളം. അദ്ദേഹമാണ് പട്ടികയിൽ നാലാമത്.

3. നെയ്മർ ജൂനിയർ
നെയ്മറിന്റെ പി എസ് ജിയിലെ ശമ്പളം ശരിക്കും അതിശയിപ്പിക്കുന്നതാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ.

കഴിഞ്ഞ സീസണുകളിൽ പി എസ് ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കുന്നതിൽ വളരെയധികം നിർണായകമായ പങ്കു വഹിച്ച താരമാണ് നെയ്മർ.

717 കോടി ഇന്ത്യൻ രൂപയാണ് നെയ്മർ ജൂനിയറുടെ ശമ്പളം. ക്രിസ്ത്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും പിറകിലാണ് ഈ ബ്രസീലുകാരന്റെ സ്ഥാനം.

2. ലയണൽ മെസ്സി
ഫുട്ബോൾ ചരിത്രം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ലയണൽ മെസ്സി എന്നതിൽ യാതൊരു തർക്കവുമില്ല അതുകൊണ്ടുതന്നെ താരത്തിന് കിട്ടുന്ന ശമ്പളവും അത്രമേൽ വലുതാണ്.

831 കോടി ഇന്ത്യൻ രൂപയാണ് ലയണൽ മെസ്സിയുടെ ശമ്പളം എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. ബാഴ്സലോണയിൽ നിന്നും പി എസ് ജിയിലേക്ക് ചേക്കേറിയ ലയണൽ മെസ്സിയുടെ ലക്ഷ്യം ഈ സീസണിലെ ചാമ്പ്യൻസ് ലീഗാണ്.

1. ക്രിസ്ത്യാനോ റൊണാൾഡോ
പോർച്ചുഗീസുകാരനായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് പട്ടികയിൽ ഒന്നാമത്.

945 കോടി ഇന്ത്യൻ രൂപയാണ് അദ്ദേഹത്തിന് കിട്ടുന്ന ശമ്പളം.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശമ്പളങ്ങളിൽ ഒന്നാണ് റൊണാൾഡോയുടേത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് റൊണാൾഡോ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.
Previous Post Next Post