മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറാനുള്ള സാധ്യതയെക്കുറിച്ച് എർലിംഗ് ഹാലൻഡിന്റെ പിതാവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ റാൽഫ് റാംഗ്നിക്ക് ചർച്ച നടത്തിയതായി മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

75 മില്യൺ യൂറോ (63.8 മില്യൺ പൗണ്ട്) ആയിരിക്കുമെന്ന് കരുതപ്പെടുന്ന ഹാലാൻഡിന്റെ റിലീസ് ക്ലോസ് സീസണിന്റെ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിക്കൊണ്ട് താരത്തെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് യുണൈറ്റഡ്.

യൂറോപ്പിലെ മികച്ച ക്ലബ്ബുകൾ എല്ലാം അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ രണ്ടും കൽപ്പിച്ചു ഉള്ള പുറപ്പാടിലാണ് എന്ന്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഈവിനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഈയൊരു ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഹാലൻഡും ഒരുമിച്ച് പന്ത് തട്ടുന്നത് ഫുട്ബോൾ പ്രേമികൾക്ക് കൺനിറയെ കാണാം..

എർലിംഗ് ഹാലൻഡിന്റെ പിതാവുമായി റാൽഫ് രംഗ്നിക്ക് ഇതിനോടകംതന്നെ ചർച്ചകൾ നടത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.
Previous Post Next Post