ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ദിവസത്തെ ഭക്ഷണക്രമവും ജീവിത ശൈലിയും നമുക്കൊന്ന് നോക്കാം.
ആരോഗ്യത്തിനും പരിശീലനത്തിനും ഒരുപാടൊരുപാട് ശ്രദ്ധകേന്ദ്രീകരിക്കുന്ന താരമാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ പ്രായത്തിലും അതായത് മുപ്പത്തിയാറാം വയസ്സിലും താരത്തിന്റെ കരുത്തിന് ഒരു കുറവും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ തിരഞ്ഞു കൊണ്ടിരിക്കുന്നത് എങ്ങനെയാണ്, എന്താണ്, ക്രിസ്ത്യാനോ റൊണാൾഡോയുടെ ഒരു ദിവസം.
അതെ ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ദിവസത്തെ ജീവിതശൈലിയാണ് ഇന്ന് നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. താരം കഴിക്കുന്ന ഭക്ഷണക്രമത്തിന്റെ മുഴുവൻ ഡീറ്റെയിൽസും ഇന്ന് നിങ്ങൾക്ക് ലഭിക്കും.
ക്രിസ്ത്യാനോ റൊണാൾഡോ ഒരു ദിവസം 5 നേരങ്ങളിൽ ആയി ഉറങ്ങുന്നു എന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ പറയുന്നതാണ്. ആറ് തവണയായി അദ്ദേഹം ഒരു ദിവസം ഭക്ഷണം കഴിക്കുകയും, ഫാസ്റ്റ് ഫുഡുകളും കൊക്കോ കോള പോലുള്ള പാനീയ പദാർത്ഥങ്ങൾ കൈകൊണ്ട് തൊടില്ല എന്നും പുറത്തു വന്ന വാർത്തയിൽ മനസ്സിലാക്കാൻ കഴിഞ്ഞു.
റൊണാൾഡോയുടെ ഈ ഫോം നിലനിൽക്കാനുള്ള പ്രധാനകാരണം അദ്ദേഹത്തിന്റെ വ്യായാമവും ഭക്ഷണക്രമവുമാണ് ഉറക്കവും ആണ്.
റൊണാൾഡോയുടെ ജീവിത ശൈലി ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തത് ഇങ്ങനെ:
റൊണാൾഡോയുടെ ആഹാരക്രമത്തിൽ പ്രധാനമായും ഉള്ളത് ഈ മൂന്ന് ഇനങ്ങളാണ്:
• ബ്രക്കോളിൻ
• ചിക്കൻ
• ചോറ്
• ഒരുദിവസം ക്രിസ്ത്യാനോ റൊണാൾഡോ ആറു നേരം ഭക്ഷണം കഴിക്കുന്നു.
അഞ്ചുനേരം ഇടവിട്ട് ഇടവിട്ട് ഉറങ്ങുകയും ചെയ്യുന്നു.
(എന്നാൽ ആ ഉറക്കം അഞ്ച് നേരങ്ങളിൽ ആയി 90 മിനിട്ട് അതായത് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഉറക്കമാണ് റൊണാൾഡോ ദിനംപ്രതി ചെയ്യുന്നത്.)
ചുരുക്കിപ്പറഞ്ഞാൽ റൊണാൾഡോ ഒന്നരമണിക്കൂർ അഞ്ച് നേരങ്ങളിൽ ആയി ഉറങ്ങുന്നു എന്നാണ്.
• രണ്ട് ഉച്ചഭക്ഷണവും രണ്ടു രാത്രി ഭക്ഷണവും ഉൾപ്പെടുന്ന ഡയറ്റാണ് ക്രിസ്ത്യാനോ റൊണാൾഡോ ഫോളോ ചെയ്യുന്നത്.
റൊണാൾഡോയുടെ പ്രഭാതഭക്ഷണം
ഹാഫ് ചീസും തൈരും
തൊട്ടുപിന്നാലെ അവക്കാഡോ ടോസ്റ്റ്
പൊതുവേ രണ്ടു നേരങ്ങളിൽ ആയി അദ്ദേഹം രാത്രി ഭക്ഷണവും ഉച്ച ഭക്ഷണവും കഴിച്ചു വരുന്നു.
• ഉച്ചഭക്ഷണം
ചിക്കനും സലാഡും ഉൾപ്പെടുന്നതാണ് ആദ്യ ഉച്ചഭക്ഷണം.
അതിനുശേഷം മുട്ടയും മത്സ്യവും ഉണ്ടാകും
• വൈകുന്നേര ഭക്ഷണം
ഏതെങ്കിലും ഒരു മത്സ്യമാണ് അദ്ദേഹം കഴിക്കുക.
സമയാസമയങ്ങളിൽ ക്രിസ്ത്യാനോ റൊണാൾഡോ ധാരാളം വെള്ളം കുടിക്കും.
• കൊക്കോകോളയും ഫാസ്റ്റ് ഫുഡും ക്രിസ്റ്റ്യാനോ റൊണാൾഡോ അടിപ്പിക്കാറില്ല.
ഇങ്ങനെ ഫിറ്റ്നസ് എന്റെ കാര്യത്തിൽ ഇത്രയധികം സൂക്ഷ്മത പുലർത്തുന്ന വേറൊരു താരം ഉണ്ട് എന്ന് തോന്നുന്നില്ല. അത്രയ്ക്കും വലിയ കർക്കശക്കാരനായ റൊണാൾഡോ അത് പല താരങ്ങളും പല പരിശീലകരും പറഞ്ഞതുമാണ്.