എന്നെ തൊടാൻ വന്നാൽ കൊന്നുകളയും.. ആ രീതിയിലാണ് റഫറി മൈതാനത്ത് തോക്കുമായി അങ്ങോട്ടുമിങ്ങോട്ടും നടന്നത്.

പടിഞ്ഞാറൻ ഹോണ്ടുറാൻ പട്ടണമായ ലാ ജിഗ്വയിൽ നടന്ന അമേച്വർ മത്സരം അവസാനിച്ചപ്പോൾ, പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആരാധകരിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ റഫറി ആയുധം കയ്യിലെടുക്കുകയും ആണ് ചെയ്തത്.

ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. പെനാൽറ്റി നൽകാൻ റഫറി വിസമ്മതിച്ചതിൽ നിരവധി ആരാധകർ അതിൽ പ്രകോപിപ്പിച്ചതായി പറയപ്പെടുന്നു. അതിൽ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെയൊരു സാഹസത്തിന് റഫറി മുതിർന്നത്.

ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം:
Previous Post Next Post