അർജന്റീന താരമായ നിക്കോളാസ് ഒട്ടാമെൻഡിക്ക് 'ഓസ്‌കാർ അവാർഡ്'.. അങ്ങനത്തെ അഭിനയം അല്ലായിരുന്നല്ലോ അവൻ കാഴ്ചവെച്ചത്.
ബെൻഫിക്ക വ്യാഴാഴ്ച രാത്രി ബദ്ധവൈരികളായ എഫ്‌സി പോർട്ടോയോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. ആ മത്സരത്തിൽ വളരെ നാടകീയമായ രംഗം അരങ്ങേറുകയുണ്ടായി. ഫോട്ടോ താരമായ ലൂയിസ് ഡയസിന്റെ മുഖത്ത് മനപ്പൂർവ്വം പിടിച്ചതിന് നിക്കോളാസ് ഒട്ടാമെൻഡിക്ക് ചുവപ്പുകാർഡ് ലഭിച്ചു.
അതെല്ലാ തമാശ അർജന്റീന ദേശീയ ടീം താരമായ നിക്കോളാസ് ഒട്ടാമെൻഡി കരുതിക്കൂട്ടി പോർട്ടോ താരത്തെ ഇട്ടതിനുശേഷം തനിക്കാണ് പരിക്ക് പറ്റിയത് എന്ന് റഫറിയെ കാണിക്കാൻ തട്ടിപ്പ് നടത്തുകയും ചെയ്തു. ശരിക്കും പറഞ്ഞാൽ അദ്ദേഹമൊരു 'ഓസ്കാർ അവാർഡ്' അർഹിച്ചിരുന്നു എന്ന് സാരം.
ലൂയിസ് ഡയസിന്റെ മുഖത്ത് മനപ്പൂർവം ഇടിക്കുന്ന നിക്കോളാസ് ഒട്ടാമെൻഡിയുടെ വീഡിയോ:
O OTAMENDI A AGARRAR A CARA AHAHAHAHAHAHAHAHAHAAH pic.twitter.com/i2utTcT9sQ
— Taremito (@rricardo__) December 24, 2021