യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ ഏത് മത്സരമാണ് ഫുട്ബോൾ പ്രേമികൾ കാണാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചാൽ ഏവരും പറയും പി എസ് ജിയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം ആണ് എന്ന്..

ലോക ഫുട്ബോൾ കാത്തിരിക്കുന്ന മത്സരമാണിത്.. പി എസ് ജി നിരയിൽ സൂപ്പർതാരമായ ലയണൽ മെസ്സിയും സെർജിയോ റാമോസും അണിനിരക്കുമ്പോൾ, മറുവശത്ത് കരീം ബെൻസിമയുടെ  റയൽമാഡ്രിഡ് കരുത്തരിൽ കരുത്തന്മാരാണ്.

റയൽ മാഡ്രിഡിനെതിരെ നെയ്മർ ജൂനിയർ കളിക്കുമോ എന്നുള്ള ചോദ്യം വളരെയധികം വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പി എസ് ജി മെഡിക്കൽ ടീം അതിനുള്ള ഉത്തരവുമായി വന്നിരിക്കുകയാണ്.

ഫിബ്രവരി മാസത്തിൽ ആണ് യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങൾ നടക്കുന്നത്, അതുകൊണ്ടുതന്നെ ആ മത്സരത്തിൽ നെയ്മർ ജൂനിയറിന് കളിക്കാൻ കഴിയും എന്ന് തന്നെയാണ് ഇപ്പോൾ പറയുന്നത്. നാലു മുതൽ അഞ്ച് ആഴ്ചക്കുള്ളിൽ നെയ്മർ ജൂനിയറിന് വീണ്ടും പരിശീലനം നടത്താൻ കഴിയും എന്നാണ് പി എസ് ജി മെഡിക്കൽ സംഘം പറയുന്നത്.

ചുരുക്കിപ്പറഞ്ഞാൽ ഒരു മാസത്തിനുള്ളിൽ നെയ്മർ പരിശീലനത്തിന് ഇറങ്ങും, ജനുവരി മാസം കഴിയുന്നതോടെ നെയ്മറിന് കളത്തിലേക്ക് തിരിച്ചെത്താനും കഴിയും. അങ്ങിനെയിരിക്കെ, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ നെയ്മർ ഉണ്ടാകുമെന്ന് ഉറപ്പ്.
Previous Post Next Post