നെയ്മർ ജൂനിയറുടെ ഒരു ദിവസത്തെ ഭക്ഷണക്രമവും ജീവിത ശൈലിയും ഒന്ന് വേഗത്തിൽ നോക്കിയിട്ട് വരാം..

ഇന്ന് വളരെ ഇന്ട്രെസ്റ്റിംഗ് ആയ ഒരു ടോപ്പിക്കുമായാണ് വന്നിരിക്കുന്നത്. നെയ്മർ ജൂനിയറുടെ ഒരു ദിവസത്തെ ജീവിതശൈലി എങ്ങനെയാണ് എന്നാണ് നോക്കാൻ പോകുന്നത്. ബ്രസീലിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് നെയ്മർ ജൂനിയർ. നിലവിൽ പിഎസ്ജിക്ക്‌ വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന നെയ്മർ ജൂനിയർ വളരെ മികച്ച ലോകോത്തര താരങ്ങളിൽ ആദ്യ മൂന്നിൽ ഉൾപ്പെടുന്നുണ്ട്.

11 വയസ്സുള്ളപ്പോൾ മുതൽ നെയ്മർ പ്രൊഫഷണൽ സോക്കർ ക്ലബ്ബുകളിൽ പരിശീലനം നേടുന്നു. ഭക്ഷണം കഴിക്കുക, ഉറങ്ങുക, സോക്കർ കളിക്കുക എന്നിവ മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. ഒരു പ്രൊഫഷണൽ ഫുട്ബോൾ താരം ആകുവാൻ വേണ്ടി ഇതിനു വേണ്ടി മാത്രമാണ് നെയ്മർ ജൂനിയർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നെയ്മർ ജൂനിയറുടെ ഓരോ ദിവസത്തെ ദിനചര്യ നമുക്കൊന്ന് പരിശോധിക്കാം :

സൂപ്പർതാരം നെയ്മർ ജൂനിയർ ഒരു ദിവസം എട്ടര മണിക്കൂർ ഉറങ്ങും എന്നതാണ് വളരെ വലിയ പ്രത്യേകത. അതുപോലെ രാത്രി 10:00 മണി ഒരു സമയമുണ്ടെങ്കിൽ നെയ്മർ ജൂനിയർ കിടന്നിരിക്കും എന്നാണ് റിപ്പോർട്ടുകൾ. (അത്യാവശ്യ കാര്യങ്ങൾ ഒഴികെ), രാവിലെ പരിശീലനം നടത്തുന്ന നെയ്മർ ഉച്ചയ്ക്ക് 12 മണിക്ക് ഭക്ഷണം കഴിക്കും. പിന്നീട് രണ്ട് മണിക്ക് വീണ്ടും ജിം വർക്ക്ഔട്ടിൽ ഏർപ്പെടും. ജിം വർക്ക്ഔട്ട് സ്പെഷ്യൽ ട്രെയിനറോടൊപ്പം ആണ് പരിശീലനം നടത്തുക.

ഒന്നരമണിക്കൂർ അല്ലെങ്കിൽ രണ്ടുമണിക്കൂർ ജിം വർക്ക്ഔട്ട് കഴിഞ്ഞതിനുശേഷം ഫിസിയോ ചെയ്യും. കൂടുതൽ റിലാക്സ് കിട്ടുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

6 മണി അല്ലെങ്കിൽ 7 മണി എന്നീ സമയങ്ങളിൽ ആണ് ഭക്ഷണം കഴിക്കുക. കുടുംബത്തോടൊപ്പമാണ് അത്താഴത്തിന് വേണ്ടി സമയം മാറ്റി വെച്ചത്.

പിന്നീട് കൂട്ടുകാരോടൊത്ത് വീഡിയോ ഗെയിമിൽ ഏർപ്പെടുന്നു.

നെയ്മർ ജൂനിയറിന്റെ ഭക്ഷണ രീതി:
ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ നെയ്മർ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് മറ്റു ഭക്ഷണവും കഴിക്കാറുണ്ട്. ഹാംബർഗറുകൾ, ചോക്ലേറ്റ്, കേക്ക് എന്നിവ അദ്ദേഹം ആസ്വദിക്കുന്നു. വ്യക്തിഗത പാചകക്കാരനായ മാർസെല ലെർമിയയാണ് നെയ്മറുടെ ഭക്ഷണക്രമത്തിൽ സൂക്ഷിക്കുന്നത്. ലെർമി അദ്ദേഹത്തിന്റെ ഓർഡറുകൾ മിക്കവാറും പിന്തുടരുന്നു.

മാത്രമല്ല ബ്രസീലിയൻ സ്റ്റേപ്പിളുകളായ ചിക്കൻ, റൈസ്, ബീൻസ് എന്നിവയിലും ചേർക്കുന്നു.

പ്രഭാതഭക്ഷണം:
• മുട്ട അല്ലെങ്കിൽ 
•ധാന്യ ഭക്ഷണം

അത്താഴം(രാത്രി):
• ലസാഗ്ന
•റിസോട്ടോ
• അല്ലെങ്കിൽ ജാപ്പനീസ് പാചകരീതിയിൽ ഉണ്ടാക്കിയ ഭക്ഷണം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭക്ഷണം

ഒരു ദിവസം രണ്ട് നേരമാണ് നെയ്മർ ജൂനിയർ പരിശീലനം നടത്തുന്നത്. ആവശ്യത്തിലധികം ഉറക്കവും, നല്ല ഭക്ഷണവും നെയ്മർ ജൂനിയർ ദിവസേന കഴിക്കുന്നുണ്ട്. കുടുംബത്തോടൊപ്പവും, കൂട്ടുകാരോടൊപ്പവും സമയം ചെലവഴിക്കാനും നെയ്മർ വളരെയധികം ശ്രദ്ധിക്കാറുണ്ട്.

നെയ്മറുടെ ഡെയ്‌ലി ജീവിത രീതി 
6:30 AM - ഉണരും 
9:00 AM - സോക്കർ പരിശീലനം
12:00 PM - ടീമിനൊപ്പം ഉച്ചഭക്ഷണം
2:00 PM - വ്യക്തിഗത പരിശീലകനോടൊപ്പം ഉച്ചതിരിഞ്ഞ് ജിം വർക്ക് ഔട്ടുകൾ
3:30 PM - ഫിസിക്കൽ തെറാപ്പിസ്റ്റുമായി ശരീരം ശ്രദ്ദിക്കുന്നു
6:00 PM - വീട്ടിൽ അച്ഛനും സഹോദരിയും സുഹൃത്തുക്കളുമൊത്ത് ഭക്ഷണം കഴിക്കുന്നു
8:00 PM - വീട്ടിൽ സുഹൃത്തുക്കളോടൊപ്പം വീഡിയോ ഗെയിമുകൾ കളിക്കുന്നു.
(സാധാരണയായി ഫിഫ, കോൾ ഓഫ് ഡ്യൂട്ടി അല്ലെങ്കിൽ വീഡിയോ പോക്കർ.)
എന്നിവരായാണ് നെയ്മറുടെ വീഡിയോ ഗെയിം
10:00 PM - ഉറങ്ങും.

അച്ഛനാണ് നെയ്മറെ നിയന്തിക്കുന്നത്:
നെയ്മറിന്റെ പിതാവ് നെയ്മർ സീനിയർ ഒരു മുൻ സോക്കർ കളിക്കാരനാണ്. കൂടാതെ കുട്ടിക്കാലത്ത് അച്ചടക്കം നടപ്പിലാക്കുന്നതിലൂടെ നെയ്മർ ജൂനിയറിന്റെ ശക്തമായ പ്രവർത്തന നൈതികത വളർത്തിയതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്.

ഫുട്ബോളാണ് എല്ലാം :
നെയ്മർ നിരവധി ഹോബികൾ ആസ്വദിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രിയങ്കരം ഇപ്പോഴും ഫുട്ബോളാണ്. കളിയോട് അവിശ്വസനീയമായ സ്നേഹം അദ്ദേഹം പ്രകടിപ്പിക്കുന്നു, ഒപ്പം ഫുട്ബോളാണ് അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നത്.

അപ്പനും മോനും:
നെയ്മർ ജൂനിയർ തന്റെ മകന് വളരെയധികം സുരക്ഷ ഒരുക്കി കൊണ്ട് തന്നെയാണ് മുന്നോട്ടു പോകുന്നത്. താരം ടീമിനൊപ്പം കളിയിൽ ഏർപ്പെടുന്ന സമയത്തെല്ലാം തന്റെ (നെയ്മറുടെ) അമ്മയോടൊപ്പമാണ് (അമ്മാമ്മ) നെയ്മർ മകനെ നിർത്തുന്നത്. വളരെയധികം സ്നേഹമാണ് നെയ്മർ ജൂനിയറിന് മകനോട്. അമ്മയുടെ വാത്സല്യം കിട്ടാതെ വളർന്ന മകന് എല്ലാ സ്നേഹവും നെയ്മർ ജൂനിയർ നൽകുന്നു.
Previous Post Next Post