ജംഷഡ്പൂര് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മനോഹരമായ സമനില ഗോൾ നേടി.
മത്സരത്തിന്റെ 27 ആം മിനിറ്റിലായിരുന്നു സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര താരമായ അൽവാരോ വാസ്കസ് ഒറ്റയ്ക്ക് മുന്നേറുകയും മനോഹരമായ ഷോട്ട് ഉതിർക്കുകയും ചെയ്തു. അത് മലയാളി ഗോൾകീപ്പറായ രഹനേഷ് തടുത്തിട്ടു, എന്നാൽ ആ റീബൗണ്ട് സഹൽ അബ്ദുൽ സമദ് അനായാസം ടാപ്പ് ചെയ്ത് ഗോൾ നേടി.
മലയാളി താരമായ സഹലിന്റെ ഗോൾ:
Vasquez solo run and sahal taping goal 🔥👊 pic.twitter.com/Ao4ix20Kfh
— FOOTBALL LOKAM (@footballlokam__) December 26, 2021
At the right place at the right time! ⚡@sahal_samad continuing his fine goal-scoring form. 🟡#KBFCJFC #HeroISL #LetsFootball @KeralaBlasters pic.twitter.com/CI9aQqrbdg
— Indian Super League (@IndSuperLeague) December 26, 2021