എതിർ കളിക്കാരനുമായി കൂട്ടിയിടിച്ച് കഴിഞ്ഞ ദിവസം 20 വയസ്സ് മാത്രം പ്രായമുള്ള തൗഫീഖ് റംസ്യാഹ് എന്ന ഗോൾകീപ്പർ മരണപ്പെട്ട വിവരം നാമെല്ലാവരും അറിഞ്ഞതാണ്.

പ്രഥമ ശുശ്രൂഷ നൽകുന്നതിൽ കാലതാമസം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. അത് ഈ വീഡിയോ ദൃശ്യത്തിൽ നമ്മൾക്ക് കാണാനും കഴിയും. ടൊർണാഡോ എഫ്‌സിയുടെ ഗോൾകീപ്പറായ തൗഫിക്, ഇന്തോനേഷ്യയിലെ ലിഗ 3യിൽ വാഹാന എഫ്‌സിക്കെതിരായ മത്സരത്തിലാണ് കനത്ത കൂട്ടിയിടിയെ തുടർന്ന് അന്തരിച്ചത്.

ഇടിയുടെ ആഘാതത്തിൽ തൗഫീക്കിന്റെ തലയോട്ടിയിൽ സാരമായ പൊട്ടലുണ്ടായിരുന്നു. കുറേ ദിവസങ്ങളായി കോമയിലായിരുന്നു. പിന്നീട് താരം മരണത്തിനു കീഴടങ്ങി.

തൗഫിക് റംസ്യയുടെ മരണവാർത്ത ചൊവ്വാഴ്ച (21/12/2021) രാത്രിയാണ് ടെർണാഡോ എഫ്‌സി സ്ഥിരീകരിച്ചത്.

തൗഫിക് റംസ്യയുടെ വേർപാടിൽ ഇന്തോനേഷ്യൻ ഫുട്ബോൾ ആരാധകർ അഗാധമായ അനുശോചനം കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തുന്നുണ്ട്.

എതിർ താരവുമായി കൂട്ടിയിടിക്കുന്ന വീഡിയോ ദൃശ്യം, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ആ വീഡിയോ നിങ്ങൾക്ക് വേണ്ടി കാണിക്കുന്നു...

ഫുട്ബോൾ ലോകത്തെ ഒന്നാകെ നിരാശയിൽ ആക്കിയ മരണത്തിന് കാരണമായ സംഭവം ഇതാണ്: 
Previous Post Next Post