ഗംഭീര ഗോൾ നേടി മലയാളി താരം സഹൽ അബ്ദുൽ സമദ്.

ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരവും മലയാളി താരവുമായ സഹൽ അബ്ദുൽ സമദ് മികച്ച ഒരു വോളി ഗോൾ നേടി. മത്സരത്തിന്റെ 27 ആം മിനിറ്റിലായിരുന്നു സഹൽ അബ്ദുൽ സമദ് മലയാളികളുടെ പ്രതീക്ഷ നിലനിർത്തിക്കൊണ്ട് മികച്ച ഒരു ഗോൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ കൂട്ടായ ഫലത്തിന്റെ റിസൾട്ട് ആയിരുന്നു ഈ ഗോൾ. നല്ല രീതിയിൽ പാസ് ചെയ്തു കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒടുവിൽ സഹൽ അബ്ദുൽ സമദിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

മലയാളി താരം നേടിയ ഗോളിന്റെ വീഡിയോ:
Previous Post Next Post