ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് സൗത്ത് ഇന്ത്യൻ ഡെർബി.
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും നേർക്കുനേർ. ഈ സീസണിൽ ഇരു ടീമുകളും മിന്നുന്ന പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുമ്പോൾ, ഇന്ന് ആര് ആരെ പരാജയപ്പെടുത്തുമെന്ന് സ്വപ്നത്തിൽ പോലും പ്രവചിക്കാൻ കഴിയാത്ത മത്സരം നേരിൽ കാണാനുള്ള ആകാംക്ഷയിലാണ് ഓരോ ഫുട്ബോൾ പ്രേമികളും.
ചെന്നൈയിൻ എഫ്സി 6 കളി കളിച്ചപ്പോൾ 3 വിജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി ലീഗിൽ നാലാം സ്ഥാനത്താണ്.
കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ 6 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി ലീഗൽ ആറാം സ്ഥാനത്താണ്. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് തോറ്റിട്ടില്ല എന്നത് മലയാളി ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
മത്സരം കൃത്യം ഇന്ത്യൻ സമയം 7:30ന് ആരംഭിക്കും..
ചെന്നൈയിൻ എഫ്സി : കേരള ബ്ലാസ്റ്റേഴ്സ് മത്സരം ടിവിയിൽ കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ ഷൈജു ഏട്ടന്റെ മലയാളം കമന്ററിയോടെ കാണാം :