കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.
ആ മത്സരത്തിൽ മലയാളി താരമായ വിപി സുഹൈർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ലക്ഷ്യം കാണുകയും ചെയ്തു. ഗോൾ നേടിയതിനുശേഷം സഹ താരങ്ങളോടൊപ്പം ആഹ്ലാദ പ്രകടനത്തിൽ ഏർപ്പെട്ട വിപി സുഹൈർ പിന്നീട് തന്നെ താനാക്കിയ തനിക്ക് ഈ അവസരം തന്ന ദൈവത്തിനു നന്ദി അർപ്പിച്ചുകൊണ്ട് സുജൂദിൽ (ദൈവത്തിന് നന്ദി അർപ്പിക്കുന്നതിനെയാണ് 'സുജൂദ്' എന്ന് പറയുന്നത്) കിടന്നു.
സുഹൈർ ആഹ്ലാദ പ്രകടനത്തിനിടെ ദൈവത്തിന് നന്ദി അർപ്പിക്കുന്ന വീഡിയോ:
A wholesome celebration from Suhair after he puts @NEUtdFC into the lead! 🎉💯#NEUSCEB #HeroISL #LetsFootball pic.twitter.com/DsidZFZNfR
— Indian Super League (@IndSuperLeague) December 17, 2021