ഒരു ഗോളിന് തോറ്റു നിൽക്കുന്ന സമയത്ത് എങ്ങനെ സമയം കളയാമെന്ന് ശരിക്കും അറിയുന്ന ടീമാണ് അത്ലറ്റിക്കോ ബിൽബാവോ എന്ന് മനസ്സിലായി.
കോപ്പ ഡെൽ റേ മത്സരത്തിൽ ബാഴ്സലോണയെ തോൽപ്പിച്ചതിനുശേഷം അവർ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. ആ മത്സരത്തിൽ വിജയം ഉറപ്പിച്ച സാഹചര്യത്തിൽ സമയം കളയാൻ വേണ്ടി ബാഴ്സലോണയുടെ പോസ്റ്റിന്റെ കോർണർ ഫ്ലാഗിന്റെ അടുത്തുപോയി നടത്തിയ ബോഡി ശീൽഡിങ് അതി ഗംഭീരമായിടുന്നു.
പരിചയസമ്പന്നരായ ഡി ജോങ്ങും ആൽബ യും ഉൾപ്പെടെ മൂന്നു താരങ്ങൾ പന്തിനു വേണ്ടി ശ്രമിച്ചുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അത്ലറ്റിക്കോ ബിൽബാവോയുടെ രണ്ടു താരങ്ങൾ മാറിമാറി പന്ത് കൈവശം വെച്ച് സമയം കളഞ്ഞു. ആ ഒരു സമയത്ത് ആരാധകർക്ക് ആ കാഴ്ച ആവേശമായിരുന്നു.
അത്ലറ്റികോ ബിൽബാവോയുടെ ബ്രില്ല്യന്റ് ടൈം വേസ്റ്റിംങ് :
Some superb time wasting from Athletic Bilbao 👏 pic.twitter.com/qRSX9MPBxp
— ESPN FC (@ESPNFC) January 21, 2022