പരിശീലനത്തിനിടെ പാമ്പ്; ഇന്റർ മിയാമി താരം ചെയ്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഫുട്ബോൾ ലോകം.
ബ്രെക് ഷിയ എന്ന ഇന്റർ മിയാമി താരം വീണ്ടും ക്ലബ്ബുമായി ഒപ്പുവെച്ചിട്ട് അധികകാലം ഒന്നും ആയിട്ടില്ല, എന്നാൽ ഇതിനകം തന്നെ അദ്ദേഹം വലിയ തോതിൽ സ്വാധീനം ചെലുത്തി. പരിശീലനത്തിനിടെ ഒരു പാമ്പിനെ കാണുകയും അതിനെ പിടികൂടി സുരക്ഷിതമായി ഫീൽഡിൽ നിന്ന് നീക്കം ചെയ്യുകയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
വളരെ ധൈര്യത്തോടെ ആണ് ടീമിന്റെ ഡിഫൻഡറായ ബ്രെക് ഷിയ ഈയൊരു അവസ്ഥയെ നേരിട്ടത്. അതുമാത്രമല്ല, പാമ്പിനെ ഒരുതരത്തിലും ഉപദ്രവിക്കാതെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ അദ്ദേഹം വലിയ രീതിയിൽ മുൻകൈയെടുത്തു.
താരം പാമ്പിനെ പിടിക്കുന്ന രംഗം ഇതാ:
No way Brek Shea just caught David Ochoa pic.twitter.com/QxXF6nLID6
— JD ⭐️⭐️ (@ssfcJD) January 20, 2022