സിരകളെ ചൂടുപിടിപ്പിച്ച പോരാട്ടമായിരുന്നു ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ നടന്നത്.

ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരം ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വെള്ളപ്പട്ടാളം ഒരു പടി മുന്നിൽ നിൽക്കുകയും ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു. സാവിയുടെ ബാഴ്സലോണ റയൽ മാഡ്രിഡിനോട് പൊരുതി നിന്നപ്പോൾ, മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങും എന്ന് തോന്നിച്ചു. എന്നാൽ റയൽ അതിനുമുന്നേ സ്കോർ ചെയ്യുകയും ഫൈനൽ ബെർത്ത് ഉറപ്പിക്കുകയും ചെയ്തു.

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്സലോണയെ റയൽ മാഡ്രിഡ് തോൽപ്പിച്ചുകൊണ്ട് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

എൽക്ലാസിക്കോ മത്സരത്തിന്റെ പ്രശസ്ത ഭാഗങ്ങൾ കണ്ടുനോക്കൂ..
Previous Post Next Post