കേരള ബ്ലാസ്റ്റേഴ്സിനെതിരെ അതിഗംഭീരമായ ഫ്രീകിക്ക് ഗോൾ നേടിക്കൊണ്ട് ബംഗളൂരു എഫ്സിയുടെ യുവതാരമായ റോഷൻ നയെറാം സിങ് മത്സരത്തിലെ ഹീറോയായി.

തുടർച്ചയായ 10 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച കേരള ബ്ലാസ്റ്റേഴ്സിനെ ബംഗളുരു എഫ് സി യുടെ യുവതാരമായ റോഷൻ തടയിട്ടു. അതും അതിഗംഭീരമായ ഫ്രീകിക്ക് ഗോളിൽ. ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒപ്പമെത്താൻ ബംഗളൂരു എഫ്സിക്കായി.

ഗോൾകീപ്പർക്ക് ഒരു തരി പോലും അവസരം നൽകാതെ റോഷൻ നേടിയ ഇടം കാൽ ഫ്രീകിക്ക് ഗോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകർത്തു.

ബംഗളൂരു എഫ്സിയുടെ യുവതാരത്തിന്റെ ഇന്നത്തെ പ്രകടനവും ഫ്രീകിക്ക് ഗോളും ഇതാ:
Previous Post Next Post