എന്തുകൊണ്ടാണ് മുഹമ്മദ് സലാ മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്തനാവുന്നത് എന്നുള്ള ചോദ്യത്തിനു ഒരേയൊരു ഉത്തരമേയുള്ളൂ...

ആ ഉത്തരം എന്തെന്ന് പറഞ്ഞാൽ, ഗോൾ അടിക്കാനും ഗോൾ അടിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ്. ആഫ്രിക്കൻ നേഷൻസ് കപ്പിൽ മൊറോക്കോയെ തോൽപ്പിച്ച് ഈജിപ്ത് സെമിഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ ആ വിജയത്തിന് ചുക്കാൻ പിടിച്ചത് മുഹമ്മദ് സലാ എന്ന മാന്ത്രികൻ.

ഈജിപ്ത് ഒരു ഗോളിന് പിറകിൽ നിൽക്കുന്ന സമയത്ത് പോലും ഒരു പിടി പ്രതീക്ഷ അവർ കൈവിട്ടില്ല,.. കാരണം അവരുടെ കയ്യിൽ ഒരു ശക്തിയുണ്ട്, ആ ശക്തിയുടെ പേരാണ് മുഹമ്മദ് സലാ. ആ പ്രതീക്ഷകൾ അന്വർത്ഥമാക്കും വിധം മുഹമ്മദ് സലാം രണ്ടാം പകുതിയുടെ അമ്പത്തിമൂന്നാം മിനിറ്റിൽ ടീമിനെ ഒപ്പമെത്തിച്ചു.

മുഹമ്മദ് സലാ മികച്ച പൊസിഷനിംങ്ങിൽ നേടിയ ഈസി ഫിനിഷിംഗ് :
സലായുടെ പ്രകടനവും ഗോളും അസിസ്റ്റും ഇതാ..
Previous Post Next Post