ആഫ്രിക്കൻ നേഷൻസ് കപ്പിലെ ഈജിപ്തും മൊറോക്കോയും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുഹമ്മദ് സലായുടെ ഈജിപ്ത് വിജയിക്കുകയും സെമിഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു.

ആ മത്സരത്തിൽ വളരെ നാടകീയമായ രംഗം അരങ്ങേറി. പി എസ് ജി യുടെ വലത് വിങ് ബാക്കായ ഹക്കീമിയും ഈജിപ്തിന്റെ മുഹമ്മദും തമ്മിൽ വലിയ തരത്തിലുള്ള വാക്കു പോരിലും കയ്യാം കളിയിലും വരെ എത്തി. റഫറിയുടെ തക്കതായ ഇടപെടൽ കാരണം മാത്രമാണ് വലിയ കുഴപ്പത്തിൽ നിന്നും തടഞ്ഞത്.

ഹക്കീമിയെ ഫൗൾ ചെയ്തതിന്റെ പേരിലാണ് ഈയൊരു പ്രശ്നത്തിന് തുടക്കം കുറിച്ചത്. പിഎസ്ജി താരത്തിന്റെ ഷോട്സ് കൂട്ടിയിടിയിൽ ഊരി പോയി, അതിന്റെ ദേഷ്യത്തിലാണ് അദ്ദേഹം ഈജിപ്ഷ്യൻ താരത്തിന് നേരെ തിരിഞ്ഞത്.

ആ ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇതാ..
Previous Post Next Post