ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് വെസ്റ്റ്ഹാം യുണൈറ്റഡ് ഈ സീസണിൽ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ അവർ നാലാം സ്ഥാനത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ ഈ സീസണിൽ സ്ഥിരത നിലനിർത്താൻ കഴിയുന്നില്ല. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.

ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപ്പിക്കാനായാൽ ആസ്ഥാനത്തേക്ക്, അതായത്, നാലാം സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് ചേക്കേറാനാകും. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം വാശിയേറിയതാകും എന്നതിൽ യാതൊരു തർക്കവുമില്ല.

മത്സരം ഇന്ത്യൻ സമയം രാത്രി 8:30ന് ആരംഭിക്കും. മത്സരം ടിവിയിൽ ലൈവായി കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ കാണാം.

മത്സരം ലൈവ് ആയി കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post