ഞായറാഴ്ച നടന്ന മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡ് മൈതാനത്ത് വെച്ച് നടന്ന മനോഹരമായ കാഴ്ചയാണിത്.

റയോ വല്ലകാനയ്ക്ക് വേണ്ടിയാണ് നിലവിൽ ഫാൽകാവോ കളിച്ചുകൊണ്ടിരിക്കുന്നത്. അത്‌ലറ്റികോ മാഡ്രിഡിന്റെ മൈതാനത്ത് അദ്ദേഹം പകരക്കാരനായി ഇറങ്ങുമ്പോൾ അത്‌ലറ്റികോ മാഡ്രിഡ് ആരാധകർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

മുമ്പ് അത്‌ലറ്റിക്കോ മാഡ്രിഡിനു വേണ്ടി ഫാൽകാവോ നിരവധിതവണ കളിച്ചിരുന്നു. ആ ടീമിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. അതിന്റെ ആദരസൂചകമായാണ് കാണികൾ ഒന്നാകെ എഴുന്നേറ്റുനിന്ന് കയ്യടിച്ചത്.

ഫാൽകാവോ പകരക്കാരനായി ഇറങ്ങുമ്പോൾ ഗാലറിയിൽ സംഭവിച്ച കാഴ്ച:
Previous Post Next Post