ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തൻമാരായ ചെൽസിയും ലിവർപൂളും നേർക്കുനേർ വന്ന മത്സരം ആവേശം വാരിവിതറി.

ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്, മികച്ച പ്രകടനമാണ് ഇരു ടീമിന്റെയും താരങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ആദ്യ പകുതി 2-2 എന്ന സ്കോറിൽ അവസാനിച്ചു. ചെൽസിക്കു വേണ്ടി ആദ്യ ഗോൾ നേടിയ കൊവാച്ചിച്ചിന്റെ ഗോൾ അത്ഭുതം എന്ന് തന്നെ പറയേണ്ടി വരും.

മത്സരത്തിന്റെ 42 ആം മിനിറ്റിലായിരുന്നു കോർണർ കിക്കിൽ നിന്നും ലിവർപൂൾ ഗോൾകീപ്പർ തടുത്തിട്ട പന്ത് അതി മനോഹരമായ രീതിയിൽ ഗംഭീര വോളിയിലൂടെ ഗോൾ നേടിയത്.

കൊവാച്ചിച്ചിന്റെ സൂപ്പർ വോളി ഗോൾ:
Previous Post Next Post