ആരാധകർ എന്നും താരങ്ങളുടെ ഊർജ്ജമാണ്. എന്നാൽ ചില ആരാധകർ ഫുട്ബോൾ താരങ്ങൾക്ക് ഭീഷണിയാണ്.

അങ്ങനെ ഫുട്ബോൾ താരങ്ങൾക്ക് ഭീഷണിയായി കൊണ്ടിരിക്കുകയാണ് ഇപ്പോഴത്തെ അധിക ആരാധകരും. സ്വന്തം ടീമിനെ ജയിപ്പിക്കാൻ വേണ്ടി ഏത് അറ്റവും പോകുന്ന മോശം പ്രവണതയുള്ള ഒരുകൂട്ടം ആരാധകർ ഇപ്പോൾ ഉടലെടുത്തു കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ ദിവസം സ്പെയിനിൽ വെച്ച് നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ സെവിയ്യയും റിയൽ ബെറ്റിസും തമ്മിലുള്ള മത്സരം വളരെ നാടകീയമായിരുന്നു. കളിക്കാരന്റെ തലയിൽ കാണികൾ ലോഹ ദണ്ഡ് എറിഞ്ഞപ്പോൾ മത്സരം താൽക്കാലികമായി റദ്ദാക്കേണ്ടി വന്നു.

സെവിയ്യയൻ താരമായ ജോൺ ജോർദാനാണ് കാണികളുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. മത്സരം നടക്കുന്നതിനിടെ കാണികളുടെ ഇടയിൽ നിന്നും നീണ്ട ലോഹദണ്ഡു പോലെയുള്ള ഒരു സാധനം വരുകയും, അത് ജോർദാന്റെ തലയിൽ കൊള്ളുകയും, വേദനകൊണ്ട് താഴെ വീണ താരത്തെ മെഡിക്കൽ ടീം എത്തി പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.

ആ ഒരു ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇതാ:
Previous Post Next Post